KOYILANDY DIARY.COM

The Perfect News Portal

കക്കൂസ് മാലിന്യവുമായെത്തിയ ലോറി വയലിലേക്ക് മറിഞ്ഞു

അത്തോളി: പുതിയങ്ങാടി-കുറ്റിയാടി സംസ്ഥാനപാതയിലെ മൊടക്കല്ലൂരില്‍ കക്കൂസ് മാലിന്യവുമായെത്തിയ ലോറി വയലിലേക്ക് മറിഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എടത്തില്‍ കൂള്‍ബാറിന് സമീപത്തെ വയലിലേക്ക് മാലിന്യം ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നോട്ടെടുത്ത വണ്ടി റോഡിന്റെ വശമിടിഞ്ഞ്  മറിയുകയായിരുന്നു എന്നുകരുതുന്നു.

ഇത് നാലാമത്തെ പ്രാവശ്യമാണ് ഈ ഭാഗത്ത് കക്കൂസ് മാലിന്യമിറക്കുന്നത്. ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി നാട്ടുപുരയ്ക്കല്‍ സനൂപിന്റെ പേരില്‍ അത്തോളി പോലീസ് കേസെടുത്തു. .

Share news

Leave a Reply

Your email address will not be published. Required fields are marked *