കക്കവാരാൻ പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

കൊയിലാണ്ടി : കൊളക്കാട് ചാത്തനാടത്ത് കടവിൽ കക്കവാരാൻ പോയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു. കൊളക്കാട് കേശവൻകണ്ടി ഷാജിയാണ് (34) മരിച്ചത്. ഞായറാഴ്ച 4മണിയോടെ സുഹൃത്തിനോടൊപ്പം പുഴയിലിറങ്ങിയ ഇരുവരും അപകടത്തിൽ പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ജിമേഷിനെ മാത്രമെ രക്ഷപ്പെടുത്താൻ സാധിച്ചുളളു. ഷാജി അപകടം നടന്ന ഉടനെതന്നെ വെളളത്തിൽ താണ് കാണാതാവുകയായിരുന്നു. മീഞ്ചന്തയിൽ നിന്ന് അഗ്നിശമന സേനയും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. പരേതരായ ബാലൻ-സരോജിനി ദമ്പതികളുടെ മകനാണ് മരിച്ച ഷാജി. സഹേദരങ്ങൾ: അജിത, സുരേഷ് ബാബു, മനോജ്, ബൈജു, സുബാഷ്, ഷിംജിത്ത്, പരേതരായ മഞ്ജീഷ് കുമാർ, തങ്കം.
