KOYILANDY DIARY.COM

The Perfect News Portal

ഓണാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 2016 സെപ്റ്റംബര്‍ 12 മുതല്‍ 18 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാനായി കലാകാരന്‍മാര്‍, കലാസംഘടനകള്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകള്‍ ഓഗസ്റ്റ് 12ന് വൈകിട്ട് മൂന്നുമണിക്കു മുന്‍പായി ജനറല്‍ കണ്‍വീനര്‍, ഓണാഘോഷം 2016, ടൂറിസം ഡയറക്ടറേറ്റ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695033 (ഫോണ്‍ 04712560426) എന്ന വിലാസത്തില്‍ ലഭിക്കണമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ വി. എസ്. അറിയിച്ചു.

Share news