ഓണനാളിലും സുരക്ഷ പാലിയേറ്റീവ് പ്രവർത്തനം സജീവം

കൊയിലാണ്ടി: ഓണനാളിലും സുരക്ഷ പാലിയേറ്റീവ് പ്രവർത്തനം സജീവം കൊയിലാണ്ടി ബീച്ച് നോർത്ത് സുരക്ഷ യൂണിറ്റിന് സംഭവനയായ വീൽചെയർ നൽകി. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്കിന് സമീപം പൂന്തേനിൽ കുഞ്ഞഹമ്മദാണ് വീൽചെയർ സംഭാവന നൽകിയത്. നഗരസഭ ചെയർപേഴ്സൻ കെ.പി സുധ, ബീച്ച് നോർത്ത് സുരക്ഷ ഭാരവാഹികളായ ഇസ്ഹാഖ് ക്രസൻ്റ്, സി.സി ഇസ്മായിൽ, യു.കെ ചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മേഖലയിലെ വിവിധ യൂണിറ്റുകളിലായി കോവിഡ് മുക്ത വീടുകളിൽ അണിനശീകരണം ഉൾപ്പെടെ നടത്തിയാണ് ഇത്തവണ സുരക്ഷ വളണ്ടിയർമാർ ഓണാഘോഷത്തെ വരവേറ്റത്.

