KOYILANDY DIARY.COM

The Perfect News Portal

ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ടോപ് ടീന്‍ മത്സരത്തിന്റെ ജില്ലാ തല പ്രാഥമിക പരീക്ഷ ആഗസ്ത് 13-ന്

കൊയിലാണ്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ടോപ് ടീന്‍ മത്സരത്തിന്റെ ജില്ലാ തല പ്രാഥമിക പരീക്ഷ ആഗസ്ത് 13-ന് കൊയിലാണ്ടി മേഖലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നടക്കും. കൊയിലാണ്ടി എം.ജി. കോളേജിലും പരീക്ഷയുണ്ടാകും. പൊതു വിജ്ഞാനം, സയന്‍സ്, സാഹിത്യം, കഥ, പരിസ്ഥിതി, കായികം എന്നീ മേഖലകളുമായി ബന്ധപ്പെട്ടതായിരിക്കും പരീക്ഷ. വിജയികള്‍ക്ക് നവംബറില്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാനതല പരീക്ഷയില്‍ പങ്കെടുക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9995484730, 9388440299.

Share news