ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി

റിയോ ഡി ജനെയ്റോ: ഡെന്‍മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കണമെന്ന ഘട്ടം അതിഗംഭീരമായി പൂര്‍ത്തിയാക്കുന്നതായിരുന്നു ബ്രസീലിന്റെ പ്രകടനം. ഗബ്രിയല്‍ ബാര്‍ബോസീയുടെ ഇരട്ട ഗോള്‍ നേട്ടമാണ് ബ്രസീല്‍ ജയം അനായാസമാക്കിയത്. 26 ാം മിനിറ്റില്‍ ഗബ്രിയല്‍ ബാര്‍ബോസീയിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തിയത്. ആദ്യ പകുതി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഗബ്രിയല്‍ സാന്റോസിലൂടെ ബ്രസീല്‍ രണ്ടാം ഗോളും നേടി. മത്സരത്തിലെ ഒരു സമയത്തും ഡെന്‍മാര്‍ക്കിന് ബ്രസീലിന് മേല്‍ ആധിപത്യം സ്ഥാപിക്കാനായില്ല. ആദ്യ പകുതിയുടെ തനി ആവര്‍ത്തനമായിരുന്നു രണ്ടാം പകുതിയും. മത്സരത്തിന്റെ 50ാം മിനിറ്റില്‍ ലുവാനും 81 ാം മിനിറ്റില്‍ ബാര്‍ബോസയും ഗോളുകള്‍ നേടി ബ്രസീല്‍ ജയം പൂര്‍ത്തിയാക്കി.
