ഏകദിന സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേലിയ ഇലാഹിയ ആർട്സ് & സയൻസ് കോളേജിൽ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഇ.ഡി ക്ലബ്ബ് കോ-ഓഡിനേറ്റർ ലിൻസ ടി.എം അധ്യക്ഷത വഹിച്ചു. സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ടി വിദ്യാർത്ഥികളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ട് ജില്ലാ വ്യവസായ കേന്ദ്രം നടത്തുന്ന ഹോധവൽക്കരണത്തിന്റെ ഭാഗമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഷിിൻ.കെ, ലുഖ്മാൻ അരീക്കോട്, തുട ങ്ങിയവർ ക്ലാസെടുത്തു. പന്തലായനി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സ്വാഗതവും, ആതിര യു.ജി നന്ദിയും പറഞ്ഞു.
