KOYILANDY DIARY.COM

The Perfect News Portal

ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി> കേരള പോലീസ് റൂറല്‍ ക്രൈം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ “സ്ത്രീ സൗഹൃദ” ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കുളള ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈം ബാഞ്ച് ഡി.വൈ.എസ്.പി ജയ്‌സണ്‍.കെ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ ഐ.പി.എസ് മുഖ്യ പ്രഭാഷണം നടത്തി. വടകര ഡി.വൈ.എസ്.പി എം.പ്രദീപ് കുമാര്‍, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി സോമശേഖരന്‍, കൊയിലാണ്ടി ഓട്ടോ സെക്ഷന്‍ ഐ.എന്‍.ടി.യു.സി സെക്രട്ടറി പി.സുരേഷ് ബാബു, കൊയിലാണ്ടി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ബി.എം.എസ് പ്രസിഡന്റ് എം.പ്രഭാകരന്‍, എസ്.ടി.യു കൊയിലാണ്ടി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറി റാഫി.കെ തുടങ്ങിയവര്‍ സംസാരിച്ചു. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. ഹരിദാസ് സ്വാഗതവും, വടകര വനിത സെല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഭാനുമതി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!