എ.കെ.ജി.ഫുട്ബോൾ മേള ഫുട്ബോൾ പ്രേമികൾക്ക് ആവേശമാകുന്നു

കൊയിലാണ്ടി: കാൽപന്തുകളിയ്ക്ക് പേര് കേട്ട കൊയിലാണ്ടിയിൽ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് എ.കെ.ജി.ഫുട്ബോൾ മേള ഫുട്ബോൾ പ്രേമികൾക്ക് ആവേശമാകുന്നു. നിരവധി പേരാണ് ഫുട്ബോൾ ആസ്വദിക്കാനായി സ്റ്റേഡിയത്തിലെത്തുന്നത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ ഒഫിയ സ്ഫോൺ ബസാർ – ഹണീഷ് ഡ്രൈവിംഗ് സ്കൂളുമായി ഏറ്റുമുട്ടും. കേരളത്തിൽ 40 വർഷം തുടർച്ചയായി നടക്കുന്ന സെവൻസ് ഫുട്ബോൾ മേളയാണ് എ.കെ.ജി യുടെ പേരിൽ കൊയിലാണ്ടിയിൽ നടന്നുവരുന്നത്. നിരവധി വിദേശ താരങ്ങളെയും വിവിധ ടീമുകൾ ഇറക്കുന്നുണ്ട്.

