എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. സചിന്‍ദേവ് പ്രചാരണ രംഗത്തിറങ്ങി
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.കെ.എം. സചിന്‍ദേവ് പ്രചാരണ രംഗത്തിറങ്ങി. ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇന്നലെ രാവിലെ 10 മണിയോടെ തന്നെ പുരുഷന് കടലുണ്ടി എം.എല്‍.എയോടൊപ്പം സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലെത്തിയ സചിന്‍ദേവ് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, ബൂത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവരടങ്ങിയ പ്രവര്‍ത്തക യോഗത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ.കെ. ശ്രീകുമാറിെന്റ വസതിയിലെത്തി. കോക്കല്ലൂര്‍, ഉള്ള്യേരി, കന്നൂര്, അത്തോളി, നടുവണ്ണൂര്‍, കാവുന്തറ, കോട്ടൂര്‍, അവിടനല്ലൂര്‍, പനങ്ങാട്, എകരൂല്‍, പൂനൂര്, തലയാട്, കിനാലൂര്‍ എന്നിവിടങ്ങളിലെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരെയും കണ്ടു.


പി. സുധാകരന് മാസ്റ്റര്‍, വി.എം. കുട്ടികൃഷ്ണന്, സി.എം. ശ്രീധരന്, എം.കെ. മണി, ഒള്ളൂര് ദാസന്, രൂപലേഖ കൊമ്പിലാട് എന്നിവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു. ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്െവന്ഷനോടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം കൂടുതല്‍ സജീവമാകും.

