എൻ.എസ്.എസ്.വിദ്യാർഥികൾ വിളംബര ജാഥ നടത്തി

കൊയിലാണ്ടി: ഗവ:മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ്, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുനന സൗജന്യ ആയുർവേദ ക്യാമ്പിന്റെയും ഗപ്പി മത്സ്യ വിതരണത്തിന്റെയും ഭാഗമായി വിളംബര ജാഥ നടത്തി. പ്രോഗ്രാം ഓഫീസർ ബിജു, കെ.ജെ.മനോജ്, എം.ഇസ്മയിൽ, രഞ്ജില, ഗിരീഷ് കുമാർ, ഗായത്രി, അഭിഷേക് മനോഹർ എന്നി വർ നേതൃത്വം നൽകി. ആയുർവേദ ക്യാമ്പ് വ്യാഴാഴ്ച രാവിലെ 8.30ന് നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്യും.
