എസ്എഫ്ഐ നേതൃത്വത്തില്‍ തെരുവുനാടകം അവതരിപ്പിച്ചു

കോഴിക്കോട് > എസ്എഫ്ഐ നേതൃത്വത്തില്‍ ക്യാമ്പസുകളില്‍ സംഘടിപ്പിക്കുന്ന പുസ്തകവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഗവ. ആര്‍ട്സ് കോളേജില്‍ എസ്എഫ്ഐ നേതൃത്വത്തില്‍ തെരുവുനാടകം അവതരിപ്പിച്ചു. ഹേമന്ദ്, മിഥുന്, ആതിര, അരുണ്‍, സുജ, അഭിനന്ദ്, അലി അജ്യദ്, ഹരിത നന്ദകുമാര്‍, മാധവി, നിധിന്, സത്യജിത്ത് എന്നിവര്‍ നേതൃത്വംനല്കി. സെപ്തംബര്‍ 6ന് കോളേജ് ക്യാമ്പസില്‍ പുസ്തകവണ്ടി ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കും.
