എഴുത്തുകൂട്ടം-സർഗവേദി പരിപാടി സംഘടിപ്പിച്ചു
കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലക്ക് കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അനുവദിച്ച പദ്ധതിയായ എഴുത്തുകൂട്ടം – സർഗവേദി പരിപാടി സംഘടിപ്പിച്ചു . നടുവത്തൂർ സൗത്ത് എൽ പി സ്കൂളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സി ക്രട്ടറി പി.വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.സുധീർ അധ്യക്ഷത വഹിച്ചു.
ദിനീഷ് ബേബി കബനി, ശിവ പ്രസാദ് ശിവപുരി, ശ്രീനി കായക്കൂൽ, രവി എടത്തിൽ, എന്നിവർ സംസാരിച്ചു. രാജൻ നടുവത്തൂർ സ്വാഗതവും, വി.വി സുനി നന്ദിയും പറഞ്ഞു. നാടകക്കളരി, ശാസ്ത്ര പഠന ക്ലാസ്, ഗാന്ധി സാഹിത്യ പഠനം, സാഹിത്യ രചനാരീതികൾ എന്നീ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
