KOYILANDY DIARY.COM

The Perfect News Portal

എയര്‍ടെല്‍ 3ജി, 4ജി നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചു

വരാനിരിക്കുന്നത് ടെലികോം മേഖലയിലെ യുദ്ധകാലമാണെന്ന് വ്യക്തമാക്കി . പ്രത്യേക പ്ലാനുകളില്‍ 80 ശതമാനം വരെയാണ് നിരക്ക് കുറച്ചിരിക്കുന്നത്. ഇത് പ്രകാരം ഒരു ജിബി ഡാറ്റ ഉപയോഗത്തിന് 51 രൂപ മാത്രമാണ് എയര്‍ടെല്‍ ഈടാക്കിയിരിക്കുന്നത്.ഈ ഓഫര്‍ ലഭിക്കുന്നതിന് ആദ്യം 1498 രൂപയുടെ പ്രത്യേക ഡാറ്റാ പാക്ക് ചാര്‍ജ് ചെയ്യണം. തുടര്‍ന്ന് ഓരോ ജിബിക്കും 51 രൂപ വീതമാണ് നല്‍കേണ്ടത്.

അധിക ജിബി റീചാര്‍ജ് ചെയ്യുമ്ബോള്‍ 12 മാസത്തെ കാലാവധിയും ലഭിക്കും. ഈ കാലയളവില്‍ എത്ര തവണ വേണമെങ്കിലും 51 രൂപ റീചാര്‍ജിലൂടെ അധിക ഡാറ്റ സ്വന്തമാക്കാം.748 രൂപയുടെ മറ്റൊരു പ്ലാനും ഇതേതരത്തില്‍ കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 28 ദിവസ കാലാവധി പൂര്‍ത്തിയായാല്‍ ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്നതിന് 99 രൂപയാണ് ചാര്‍ജ് ചെയ്യേണ്ടത്. ആറ് മാസമാണ് ഈ പ്ലാനിന്റെ കാലാവധി. ആഗസ്ത് 31 ഓടെ രാജ്യത്തൊട്ടാകെ പുതിയ നിരക്ക് പ്രാബല്യത്തിലാകുമെന്ന് എയര്‍ടെല്‍ അധികൃതര്‍ പറയുന്നത്.മൂന്നു മാസം പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് ഉപയോഗം സൗജന്യമായി നല്‍കുമെന്ന വാഗ്ദാനവുമായി എത്തിയ റിലയന്‍സ് ജിയോയോട് മത്സരിക്കാനാണ് എയര്‍ടെല്‍ 4ജി, 3ജി നിരക്കുകള്‍ കുത്തനെ കുറച്ചത്.വിപണിയില്‍ ജിയോ തരംഗം സൃഷ്ടിച്ചു തുടങ്ങിയതോടെ ഓഹരി വിപണിയില്‍ റിലയന്‍സ് നേട്ടം കൊയ്യുകയും എയര്‍ടെല്‍ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് നിരക്ക് കുറച്ച്‌ എയര്‍ടെല്ലും യുദ്ധത്തിനൊരുങ്ങുന്നത്.

Share news