എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: നൂറനാട് കുടശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. വിക്രമന്‍നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും ടെലഫോണ്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
സംഭവത്തില്‍ മഹേഷ് എന്ന പ്രതി ഒളിവിലാണ്. ശ്രീജിത്തും മഹേഷും ആര്‍എസ്എസ് ഭാരവാഹികളാണ്. നവംബര്‍ ഏഴ് രാവിലെയാണ് കൊടിമരത്തിലും സമീപത്തെ എന്‍എസ്എസ് സ്കൂളിലും കരിങ്കൊടി ഉയര്‍ത്തിയതായി കണ്ടത്. കൊടിമരത്തിനുതാഴെ സുകുമാരന്‍നായരുടെ പേരില്‍ റീത്തുമുണ്ടായിരുന്നു. റീത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ക്ക് ആദരാഞ്ജലികള്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

