എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ കാമുകൻ അറസ്റ്റില്‍

കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ കാമുകൻ അറസ്റ്റില്‍ . പത്തേക്കര്‍ സ്വദേശി അനീഷാണ് അറസ്റ്റിലായത്. അമ്മയുടെ രഹസ്യ ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിക്ക് ക്രൂര മര്‍ദ്ദനം ഏറ്റത്. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം വന്നു കിടപ്പിലായപ്പോള്‍ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെണ്‍കുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു.
മറ്റൊരു വീട്ടില്‍ അനീഷിനൊപ്പമായിരുന്നു താമസം. അനീഷ് വീട്ടില്‍ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. എതിര്‍ത്തപ്പോളാണ് അനീഷ് ചൂരല്‍ വടി കൊണ്ടാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയെ അനീഷ് മര്‍ദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്.

മര്‍ദ്ദനം സഹിക്കാതെ വന്നപ്പോള്‍ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. കുട്ടിയുടെ അച്ഛന്റെ അമ്മയുടെ പരാതിയില്‍ ആണ് ഉപ്പുതറ പൊലീസില്‍ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യ പരിശോധനയിലും മര്‍ദ്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

