എം.വി ഗോവിന്ദന് ദേശാഭിമാനി ചീഫ് എഡിറ്ററായി ചുമതലയേറ്റു

തിരുവനന്തപുരം > ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍. എം.വി ഗോവിന്ദനാണ് പുതിയ ചീഫ് എഡിറ്റര്‍. അനാരോഗ്യം മൂലം വി.വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായാണ് ചീഫ് എഡിറ്ററായി എം.വി ഗോവിന്ദന് ചുമതലയേറ്റത്. ഗോവിന്ദനെ നിയോഗിക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
എം.വി ഗോവിന്ദന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്. മികച്ച സംഘാടകനും പ്രഭാഷകനുമായ അദ്ദേഹം രണ്ടു തവണ തളിപ്പറമ്ബ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

