എം.ഡി.എസ്.യു.(ഐ.എന്‍.ടി.യു.സി.) ജില്ലാ കണ്വെന്ഷന്

കൊയിലാണ്ടി: മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതപൂര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണമെന്നും, 10 വര്‍ഷമായി നടത്താത്ത ശമ്പളപരിഷ്കരണം എത്രയും വേഗം നടത്തണമെന്നും, ശബരിമല പ്രശ്നം കാരണം ക്ഷേത്രങ്ങള്ക്കുണ്ടാവുന്ന വരുമാന നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന് ഐ.എന്‍.ടി.യു.സി. ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂണിയന് സംസ്ഥാന പ്രസിഡണ്ടും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.പി.അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. കൊല്ലത്ത് നടന്ന കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡണ്ട് വി.കെ.അശോകന് അദ്ധ്യക്ഷത വഹിച്ചു
ക്ഷേത്രങ്ങളില്‍ നിന്ന് വിരമിക്കുന്ന കെ.സുബ്രഹ്മണ്യന് പിഷാരികാവ്, രാഘവന് കരുവഞ്ചേരി, ഗോവിന്ദന് നമ്പൂതിരി ചോറോട് എന്നിവരെ ആദരിക്കുകയും കെ.വി.ബാബു (പിഷാരികാവ് )വിനെ ആദരിക്കുകയും ചെയ്തു. . പി.കെ. ബാലഗോപാലന്, സജീവന് കാനത്തില്‍, പി.കെ. അരവിന്ദന്, കെ.രാജീവന്, വി.പി. ഭാസ്കരന്, വി.പി. ഷാജി, യു.വി.ഗീത എന്നിവര്‍ സംസാരിച്ചു.
