ഉണക്ക മത്സ്യ വ്യാപാര കേന്ദ്രങ്ങളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

മാനന്തവാടി: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മാനന്തവാടി നഗരസഭ പരിധിയിലെ ഉണക്ക മത്സ്യ വ്യാപാര കേന്ദ്രങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.പരിശോധനയില്‍ വളളിയൂര്‍ക്കാവ് റോഡിലെ എന്‍.എന്‍ സ്‌റ്റോര്‍ എന്ന സ്ഥാപനത്തില്‍ നിന്ന് പഴകിയതും മനുഷ്യ ഉപയോഗത്തിന് പറ്റാത്തതുമായ ഉണക്ക മല്‍സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ കട ഉടമയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കുകയും, പിഴയീടാക്കുകയും ചെയ്തു.പരിശോധനയില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ടി തുളസീധരന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോജ് പി ടി എന്നിവര്‍ നേതൃത്വം നല്‍കി.
