ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമായി

കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമായി. 168.26 മീറ്ററാണ് ഇന്ന് രാവിലെ സംഭരണിയിലെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ് 300 ഘനമീറ്ററായി കുറച്ചിട്ടുണ്ട്.
ജലനിരപ്പ് കുറയുന്ന പശ്ചാത്തലത്തില്‍ ഡാമിന്റെ നാല് ഷട്ടറുകളില്‍ രണ്ടെണ്ണം വൈകുന്നേരത്തോടെ അടയ്ക്കാനാണ് കെഎസ്ഇബി ആലോചിക്കുന്നത്. രണ്ടു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടു ഷട്ടറുകള്‍ അരമീറ്റര്‍ വീതവും ഉയര്‍ത്തിയാണ് നിലവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതും തമിഴ്നാട് നീരാര്‍ ഡാമില്‍നിന്ന് വെളളം ഒഴുക്കിയിരുന്നത് കുറച്ചതും സംഭരണിയിലെ ജലനിരപ്പ് കുറയാന്‍ ഇടയാക്കി.

