ഇന്ത്യയുടെ ദീപിക കുമാരി അമ്ബെയ്ത്തില്‍ പ്രീക്വര്‍ട്ടറില്‍ പ്രവശിച്ചു

റിയോ: ഇന്ത്യയുടെ ദീപിക കുമാരി അമ്ബെയ്ത്തില്‍ പ്രീക്വര്‍ട്ടറില്‍ പ്രവശിച്ചു. റീക്കര്‍വ് വ്യക്തിഗത വിഭാഗത്തിലാണ് ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നത്. ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച് മുന്നേറ്റത്തിന് തുടക്കം കുറിച്ച ദീപിക റൗണ്ട് ഓഫ് 32വില്‍ ഇറ്റാലിയന്‍ താരം ഗ്യുണ്ടലിന സര്‍ട്ടോരിക്കെതിരെയും വിജയം കണ്ടു. പ്രീക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്ബര്‍ താരം ചൈനീസ് തായ്പെയിയുടെ ടാന്‍ യാ ടിങ്ങാണ് ദീപികയുടെ എതിരാളി. അമ്ബെയ്ത്ത് ടീമിനത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച ദീപിക മികച്ച തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്.ആദ്യ സെറ്റ് 27-24 നഷ്ടമായ ദീപിക,തുടര്‍ന്നുള്ള മൂന്നു സെറ്റുകള്‍ 29-26, 28-26, 28-27 എന്നീ നിലയില്‍ പിടിച്ചെടുത്തു. ഇതേ ഇനത്തില്‍ ബൊംബെയ്ലാ ദേവിയും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ഇന്നാണ് ഇരുവരുടെയും പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടം നടക്കുന്നത്.
