ഇന്ത്യയും യു.എസും ഭീകരതക്കെതിരെ ഒന്നിച്ചു പ്രവർത്തിക്കും: ഡൊണാൾഡ് ട്രെംപ്
അഹമ്മദാബാദ്: ഭീകരതക്കെതിരെ ഇന്ത്യയും യു.എസും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പാകിസ്താനുമായി അമേരിക്കയുടെ ബന്ധം മെച്ചപ്പെട്ടു. താന്‍ അധികാരത്തില്‍ എത്തിയ ശേഷം പാകിസ്താനുമായി ചേര്‍ന്ന് പാക് അതിര്‍ത്തിയുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടി കൈക്കൊണ്ടുവെന്നും ട്രംപ് പറഞ്ഞു. അഹമ്മാദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ‘നമസ്തേ ട്രംപ്’ റാലിയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
ഇന്ത്യയും അമേരിക്കയും ഇസ്ലാമിക ഭീകരതയുടെ ഇരകളാണ്. എൻ്റെ ഭരണത്തിന് കീഴില്‍ യു.എസ് സൈന്യത്തെ ഐ.എസ് ഭീകരര്‍ക്കെതിരെ പോരാടാന്‍ അയച്ചു. യു.എസും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്തും.

ഇന്ത്യക്ക് ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നല്കാന് ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മിക്കുന്നത് യു.എസ് ആണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി യു.എസ് നാെള 300 കോടി രൂപയുടെ കരാറില്‍ ഒപ്പിടും. സൈന്യ ഹെലികോപ്ടറും മറ്റു ആയുധങ്ങളും ഇന്ത്യക്ക് കൈമാറാന്‍ ധാരണയാകും.

അമേരിക്ക ഇന്ത്യയുടെ വിശ്വസ്തരായ സുഹൃത്തായിരിക്കും. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇത്രയേറെ വൈവിധ്യങ്ങളുണ്ടായിട്ടും ഇന്ത്യ കാത്തുസൂക്ഷിക്കുന്ന ഐക്യം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്. ജനാധിപത്യം നിലനിര്‍ത്തി ഇത്രയധികം പുരോഗതി കൈവരിച്ച രാജ്യം വേറെയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ജീവിതം ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനവും മാതൃകയാണ്. എല്ലാവരും സ്നേഹിക്കുന്ന നേതാവെങ്കിലും മോദി കടുപ്പക്കാരനാണെന്നും ട്രംപ് പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ ലഭിച്ച സ്വീകരണം തനിക്ക് ലഭിച്ച മഹത്തായ അംഗീകാരമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മോദിയുടെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞായിരുന്നു ട്രംപിൻ്റെ പ്രസംഗം. മോദിയുടെ ചായവില്‍പ്പനയും ജീവിതവും ഹോട്ടല്‍ ജോലിയും ട്രംപിൻ്റെ പ്രസംഗത്തില്‍ വിഷയങ്ങളായി.
