ഇടിമിന്നലിൽ മത്സ്യബന്ധന വള്ളം കത്തി നശിച്ചു
കൊയിലാണ്ടി: ഇന്നു പുലർച്ചെയുണ്ടായ ഇടിമിന്നലിൽ കൊയിലാണ്ടി ഹാർബറിൽ നങ്കൂരമിട്ടിരുന്ന ഫൈബർ വള്ളം കത്തി നശിച്ചു. ഖൽഫാൻ എന്ന ഫൈബർ വള്ളമാണ് ഇടിമിന്നലിൽ കത്തി നശിച്ചത്. വള്ളത്തിലെ ജി.പി.എസ്, ക്യാമറ, വയർലസ്സ്, എക്കൊ സൗണ്ടർ, രണ്ട് മോണിറ്റർ, ഏരിയലും കത്തി നശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫിഷറീസ് ഡിപ്പാർട്ടുമെന്റിലും, കൊയിലാണ്ടി പോലീസിലും പരാതി നൽകി.
