ആസ്റ്റര്‍ മിംസില്‍ സ്മൈല്‍ ട്രെയ്ന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ കുട്ടികളിലെ മുച്ചുണ്ട്, മുച്ചിറി എന്നിവ പരിഹരിക്കുന്നതിനുള്ള സൗജന്യ ശസ്ത്രക്രിയ നിര്‍വഹിക്കുന്ന സ്മൈല്‍ ട്രെയ്ന്‍ കേന്ദ്രം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ് ഉദ്ഘാടനം ചെയ്തു.
ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്മൈല്‍ ട്രെയ്ന്‍ ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതോടഅനുബന്ധിച്ചു രൂപീകരിച്ച പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ് (ആസ്റ്റര്‍ മിംസ് സ്മൈല്‍ ട്രെയ്ന്‍ ഫാമിലി) സ്മൈല്‍ ട്രെയ്ന്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ രേണു മേത്ത ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ.എസ്. കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. ഇന്ത്യയില്‍ മുച്ചുണ്ടിനും മുച്ചിറിക്കും ചികിത്സ ലഭിക്കാത്ത ഒരു ദശലക്ഷം പേരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെങ്ങും ദശലക്ഷക്കണക്കിന് കുട്ടികള്‍ മുച്ചുണ്ട് മൂലം പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗ് പറഞ്ഞു. ഇതുമൂലം അവര്‍ക്ക് ശരിയായി ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാതെ വരുന്നു. 17 വയസ് വരെ താന്‍ മുച്ചുണ്ട് മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്നുവെന്നും ശസ്ത്രക്രിയയിലൂടെ അത് പരിഹരിച്ച് ആത്മവിശ്വാസം വീണ്ടെടുത്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആസ്റ്റര്‍ മിംസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ യു ബഷീര്‍, സിഇഒ ഡോ. രാഹുല്‍ മേനോന്, മെഡിക്കല്‍ സര്‍വീസസ് ചീഫ് ഡോ. ഹംസ പി, ആസ്റ്റര്‍ മിംസ് ക്വാളിറ്റി ഹെഡ് ഡോ. ഏബ്രാഹാം മാമ്മന്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിത്കുമാര്‍ പതി എന്നിവര്‍ സംസാരിച്ചു.ഡോ. ഐശ്വര്യയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

