ആയുധംകൊണ്ടുള്ള സുരക്ഷിതത്വം ശാശ്വതമല്ല: സന്ദീപ് പാണ്ഡെ

കൊയിലാണ്ടി: ആയുധങ്ങൾകൊണ്ടുള്ള സരക്ഷിതത്വം ശാശ്വതമല്ലെന്ന്ും പരസ്പരം സ്നേഹവും വിശ്വസവുമാണ് ജനങ്ങൾക്കും രാജ്യത്തിനും സുരക്ഷിതമെന്ന് സാമൂഹ്യ പ്രവർത്തകനും മാഗ്സാസെ അവാർഡ് ജേതാവുമായ ഡോ: സന്ദീപ് പാണ്ഡെ പറഞ്ഞു. കൊയിലാണ്ടിയിൽ ലോഹ്യ വിചാരവേദി സംസ്ഥാന പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പട്ടാളത്തിന്റെ സാന്നിദ്ധ്യംകൊണ്ടാണ് കാശ്മീരിൽ ഇപ്പോൾ ഭരണം നടക്കുന്നത്. പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത്ിനാൽ നൂറുകണക്കിന് കാശ്മീരികൾക്ക് കാഴ്ച നഷ്ടപ്പെട്ടിരിക്കുകയാണ്.ഗവർമെന്റ് ആയുധം ഉപയോഗിക്കുന്നത് നിർത്തിവെക്കണം. എന്നാലെ കാശ്മീരിൽ സമാധാനം ഉണ്ടാവുകയുള്ളൂ. ചടങ്ങിൽ അഡ്വ: രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം. എൽ. എ. അഡ്വ: എം. കെ. പ്രേംനാഥ്, ഇ. കെ. ശ്രീനിവാസൻ, പ്രൊ: കുസുമം ജോസഫ്, വിജയരാഘവൻ ചേലിയ, എ. ബാലകൃഷ്ണൻ തുടങ്ങിവർ സംസാരിച്ചു.
