അഴീക്കലില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നിലക്കടലക്കൃഷി വ്യാപകമാകുന്നു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ കടലോരഗ്രാമമായ കണ്ണങ്കടവ് അഴീക്കലില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നിലക്കടലക്കൃഷി വ്യാപകമാകുന്നു. കൃഷി വേരുപിടിക്കാന്‍ മടിക്കുന്ന പൂഴിമണ്ണിലാണ് കടലോര വനിതകള്‍ കടലക്കൃഷി പരീക്ഷിക്കുന്നത്.
80 സ്ത്രീകള്‍ അടങ്ങിയ ദയ സംഘകൃഷി അംഗങ്ങളാണ് 13 ഏക്കറില്‍ നിലക്കടല കൃഷിയിറക്കിയത്. അഴീക്കലിന്റെ ഒരുഭാഗത്ത് കോരപ്പുഴയും മറുഭാഗം കടലുമാണ്. കടല കൃഷിയിറക്കാന്‍ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും സഹായമേകി. ആത്മ പദ്ധതിയില്‍നിന്ന് വിത്തുകള്‍ നല്കി. തൊഴിലുറപ്പ് പദ്ധതിയില്‍ സംഘകൃഷി അംഗങ്ങളെ ഉള്‍പ്പെടുത്തിയതും കൃഷിക്ക് സഹായകമായി. നാല് ചാക്ക് കടലവിത്തുകളാണ് നട്ടത്. 110 ദിവസം കൊണ്ട് വിളവെടുക്കാനാവും. രണ്ടുമാസം പിന്നിട്ടതോടെ കടലച്ചെടികളില് പൂക്കള്‍ വിടര്‍ന്നുതുടങ്ങി.

വാര്‍ഡ് മെമ്പര്‍ റസീന ഷാഫിയും, കൃഷി ഓഫീസര്‍ അനിതാ പാലേരിയും സ്ത്രീകളുടെ കൃഷിമുന്നേറ്റത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

