അറുപത് കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

വടകര: സ്കൂട്ടറില്‍ കടത്തുകയായിരുന്ന അറുപത് കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മൂടാടി തെരുവിലെ രന്ദീപി (29) നെയാണ് ദേശീയപാതയില്‍ ഫയര്‍ സ്റ്റേഷന് ജംഗ്ഷനില്‍ വച്ച് എക്സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫിസര്‍ വിജയന് കുയ്യണ്ടത്തിലും സംഘവും അറസ്റ്റ് ചെയ്തത്. മദ്യം കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
മാഹിയില്‍ നിന്നും 30 ലീറ്റര്‍ മദ്യം സ്കൂട്ടറിന്റെ അറയിലും ബാഗിലുമായാണ് ഒളിപ്പിച്ചിരുത്. പിടിയിലായ രന്ദീപ് ബസ് ഡ്രൈവറാണ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.രാകേഷ്ബാബു, എന്‍ എസ് സുനീഷ്, ആര് എന്‍ ജിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

