KOYILANDY DIARY.COM

The Perfect News Portal

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.പുരസ്‌കാര നിറവില്‍ മലയാള സിനിമാലോകവും. തൊണ്ടി മുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നീ ചിത്രങ്ങളാണ് മലയാളത്തിനായി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്.

അന്തരിച്ച നടി ശ്രീദേ‍വി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി. മോം എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. നടന്‍ ഋദ്ധി സെന്‍( ബംഗാളി താരം). സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്കാര നിര്‍ണയം നടത്തിയത്.

അവാര്‍ഡ് വിവരങ്ങള്‍ ഇങ്ങനെ

Advertisements

.ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍

.സംവിധായകന്‍ ജയരാജ്

. സഹനടന്‍ ഫഹദ്

. മികച്ച തിരക്കഥ (ഒറിജിനല്‍)- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂര്‍)

∙ തിരക്കഥ (അഡാപ്റ്റഡ്)- ജയരാജ് (ചിത്രം: ഭയാനകം)

∙ ഛായാഗ്രഹണം- ഭയാനകം

∙ സംഗീതം- എ.ആര്‍.റഹ്മാന്‍ (കാട്രു വെളിയിടൈ)

∙ പശ്ചാത്തല സംഗീതം- എ.ആര്‍.റഹ്മാന്‍

∙ മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ്- രാം രജത് (നഗര്‍ കീര്‍ത്തന്‍)

∙ കോസ്റ്റ്യൂം- ഗോവിന്ദ മണ്ഡല്‍

∙ പ്രൊഡക്‌ഷന്‍ ഡിസൈന്‍- സന്തോഷ് രാജന്‍ (ടേക്ക് ഓഫ്)

∙ എഡിറ്റിങ്- റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടന്‍
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആര്‍സി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിന്‍ജാര്‍
∙ തുളു – പഡായി
∙ ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ്
∙ കന്നഡ- ഹെബ്ബട്ടു രാമക്ക
∙ തെലുങ്ക് – ഗാസി

∙ സ്പെഷല്‍ എഫക്‌ട്സ്, മികച്ച ആക്‌ഷന്‍ ഡയറക്‌ഷന്‍- ബാഹുബലി 2
∙ മികച്ച ഷോര്‍ട് ഫിലിം (ഫിക്‌ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍

പ്രത്യേക പരാമര്‍ശം

∙ പാര്‍വതി (ടേക്ക് ഓഫ്)
∙ പങ്കജ് ത്രിപാഠി (ന്യൂട്ടന്‍)
∙ മോര്‍ഖ്യ (മറാത്തി ചിത്രം)
∙ ഹലോ ആര്‍സി (ഒഡീഷ ചിത്രം)

Share news

Leave a Reply

Your email address will not be published. Required fields are marked *