അനധികൃത റേഷന്‍ കാര്‍ഡുകള്‍ പിടികൂടി

വടകര: അനര്‍ഹരായ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കെതിരെയുള്ള പരിശോധനയില്‍ 17 റേഷന്‍ കാര്‍ഡുകള്‍ പിടികൂടി. നാദാപുരം, കുറ്റ്യാടി, വില്ല്യാപ്പള്ളി മേഖലകളില്‍ നിന്നാണ് ഇവ പിടികൂടിയത്. ഒാഗസ്റ്റ് ഒന്നിന് ആരംഭിച്ച പരിശോധനകളിലും സ്വമേധയാ കാര്‍ഡുകള്‍ ഹാജരാക്കിയവരുമായി 207 അനധികൃത റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശോധനകള്‍ ഇനിയും തുടരുമെന്നും അനധികൃത കാര്‍ഡുടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസര്‍ സലീമിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സജിത, സീന, സീമ, രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

