അംഗനവാടികൾക്ക് കളിക്കോപ്പുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിലെ അംഗനവാടികൾക്ക് ഫർണ്ണിച്ചറുകൾ, കളിക്കോപ്പുകൾ, വെയിംഗ് മെഷീൻ എന്നിവ വിതരണം ചെയ്തു. കോമത്തുകര അംഗനവാടിയിൽ വെച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർപോഴ്‌സൺ അജിത അധ്യക്ഷത വഹിച്ചു. എൻ. കെ ഗോകുൽദാസ് സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പർവൈസർ വസന്ത നന്ദിയും പറഞ്ഞു.

