അക്രമിസംഘം മധ്യവയസ്‌കനെ തല്ലിക്കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദു പെണ്‍കുട്ടി ഒളിച്ചോടിയ സംഭവത്തില്‍ അക്രമി സംഘം മധ്യവയസ്‌കനെ തല്ലിക്കൊന്നു.ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ ഗുലാം മുഹമ്മദ്(59) മര്‍ദനമേറ്റ് മരിച്ചത്.
സംഭവത്തില്‍ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ക്കും പ്രാദേശിക ബി.ജെ.പി അനുഭാവികള്‍ക്കുമെതിരെ കേസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംഘടനയാണ് ഹിന്ദു യുവവാഹിനി. ഹിന്ദു യുവവാഹിനിയുടെ ആറു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും അന്വേഷണം പുരോഗമിക്കുകയാണെന്നും ബുലന്ദ്ഷര്‍ എസ്.പി. മാന്‍സിങ് ചൗഹാന്‍ വ്യക്തമാക്കി.

ബുലന്ദ്ഷര്‍ പ്രദേശത്തെ ബി.ജെ.പി. പ്രവര്‍ത്തകന്റെ മകളും യൂസഫ് എന്ന യുവാവും പ്രണയിക്കുകയും ഒളിച്ചോടുകയും ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. യുസഫ് കൊല്ലപ്പെട്ട ഗുലാം മുഹമ്മദിന്റെ അയല്‍വാസിയാണ്. ഒളിച്ചോടുന്നതിനു തലേന്ന് ഗുലാം മുഹമ്മദുമായി യൂസഫ് സംസാരിക്കുന്നത് കണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം.ഹിന്ദു യുവവാഹിനിക്കെതിരെ കൊല്ലപ്പെട്ട ഗുലാമിന്റെ മകന്‍ രംഗത്തുവന്നിട്ടുണ്ട്.

