കൊയിലാണ്ടി നടേരിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്ട്ടി പ്രവർത്തകനായിരുന്ന നടുവത്ത് (മൂഴിക്ക്മീത്തൽ) അമ്മോട്ടി ഹാജി (89) നിര്യാതനായി. (സിപിഐഎം നടേരി മൂഴിക്ക്മീത്തൽ ബ്രാഞ്ച് അംഗം). പരേതയായ ആമിനയാണ് ഭാര്യ.
ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി, കർഷകസംഘം പ്രവർത്തകനായ അമ്മോട്ടി ഹാജി, മിച്ചഭൂമി സമരം, ഭക്ഷ്യ സമരം ഉൾപ്പടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
മക്കൾ: മുഹമ്മദ് കോയ (കുവൈറ്റ്), അബ്ദുൾ ഹമീദ് (ബഹ്റൈൻ), സെഫിയ, റുഖിയ, ഷെക്കീല. മരുമക്കൾ : ഹൈറുന്നീസ, ബീന, തറുവായിക്കുട്ടി, മൂസ, സിദ്ധിഖ്. സഹോദരങ്ങൾ : പരേതരായ തറുവായിക്കുട്ടി, ഉമ്മാത്ത, ആമിന, കദീശ.