KOYILANDY DIARY

The Perfect News Portal

മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍റെയും താഹയുടെയും റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരോപിച്ച്‌ കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാന്‍ഡ് കാലാവധി കൊച്ചി എന്‍.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി. കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കും.

കോടതി നിര്‍ദേശപ്രകാരം ഇരുവരെയും തൃശൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റി. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരിഗണനയിലായിരുന്ന കേസ് എന്‍.ഐ.എ ഏറ്റെടുത്തത്തോടെയാണ് കൊച്ചിയിലേക്ക് മാറ്റിയത്. കേസിന്‍റെ രേഖകള്‍ എന്‍.ഐ.എ കോടതിക്ക് കൈമാറിയിരുന്നു.

നവംബര്‍ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയത്. റിമാന്‍റിലായ ഇരുവരും ജാമ്യം തേടി കോഴിക്കോട് ജില്ല കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ഹരജി നല്‍കിയിരുന്നുവെങ്കിലും തള്ളിയിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *