KOYILANDY DIARY

The Perfect News Portal

മണിപ്പുരിൽ സ്‌‌ത്രീകളെ നഗ്നരാക്കി പീഡനം: പ്രധാന പ്രതിയുടെ വീട് കത്തിച്ചു

House of man who paraded Manipur women naked set on fire

ന്യൂഡൽഹി: മണിപ്പുരിൽ സ്‌ത്രീകളെ നഗ്‌നരാക്കി കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രധാന പ്രതിയുടെ വീട് ​ഗ്രാമവാസികൾ കത്തിച്ചു. അറസ്‌റ്റിലായ ഹുയിറെം ഹെരൊദാസ് മെയ്‌തിയുടെ വീട് തീവെച്ച് നശിപ്പിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

മണിപ്പൂരിൽ കുക്കി വിഭാഗത്തിലുള്ള സ്ത്രീകളെ നഗ്നരാക്കി നിരത്തിലൂടെ നടത്തുന്നതും ലൈംഗികാതിക്രമം നടക്കുന്നതിൻറെയും വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് ഹുയ്റെം ഹീറോദാസ് അറസ്‌റ്റിലായത്. കേസിലെ പ്രതികളായ നാലു പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മണിപ്പുരിൽ നിന്നുള്ള ക്രൂരതയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി സ്വീകരിച്ചത്.