KOYILANDY DIARY

The Perfect News Portal

ഇൻ്റർ നാഷണൽ ആർട്സ് ആർട്ട് ഫിയസ്റ്റ ചലനങ്ങൾ സൃഷ്ടിക്കുന്നു

കൊയിലാണ്ടി: കാപ്പാട് ഒരുക്കുന്ന ഇൻ്റർ നാഷണൽ ആർട്സ് ആർട്ട് ഫിയസ്റ്റ ചലനങ്ങൾ സൃഷ്ടിക്കുന്നു നിരവധി ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന ഈ പ്രദർശനങ്ങളിൽ നിരവധി ചിത്രങ്ങളാണ് വിറ്റുപോകുന്നത് എന്നത് ഇതിൻറെ വിജയത്തിൻറെ ഉദാഹരണമായി പറയാം.
ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ആർട്ടിസ്റ്റുകൾ ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഫിയസ്റ്റയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നു എന്നതും ഇതിൻറെ വിജയത്തിൻറെ അളവ് കോലാക്കാവുന്നതാണ്. 2024 ഡിസംബർ 26ന് പ്രമുഖ ചിത്രകാരൻ യു. കെ രാഘവൻ മാസ്റ്റർ തിരിതെളിയിച്ച തുറന്ന പ്രദർശനം നിറഞ്ഞ സദസ്സിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Advertisements
രണ്ടാഴ്ചകൾ നീണ്ടുനിന്ന പ്രദർശനം കാണാൻ നിരവധി കാഴ്ചക്കാര്‍ എത്തിയത് വലിയൊരു അളവിൽ സംഘാടകർക്ക് സന്തോഷം നൽകുന്ന കാര്യമാണ് 2024 ജനുവരി 12 മുതൽ മൂന്നാമത്തെ ഷോ ആരംഭിക്കുകയാണ്. അന്തർദേശീയ ദേശീയ ചിത്രകാരന്മാർ അണിനിരക്കുന്ന ഷോയിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുകയാണ്. പല വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളും ഒന്നിച്ച് കാണാൻ പറ്റുക എന്നത് വിരളമായി ലഭിക്കുന്ന ഒരു സാധ്യതയാണ്.
റിയലിസ്റ്റിക്   കണ്ടമ്പററി സർറിയലിസ്റ്റിക് തുടങ്ങി എല്ലാവിധ ചിത്രകല സങ്കേതങ്ങളുടെയും ചിത്രീകരണങ്ങൾ ഇവിടെ നിങ്ങൾക്ക് കാണാം ചിത്രപ്രദർശനത്തോടൊപ്പം വ്യത്യസ്ത ചിത്രകല ഗ്രൂപ്പുകളുടെ ലൈവ് ഷോകൾ ഗ്രൂപ്പ് മീറ്റിങ്ങുകൾ മറ്റു പരിപാടികൾ എല്ലാം ഈ ഈ സ്ഥലത്ത് ചെയ്യാൻ അവസരമുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ ബേബി മണ്ണത്തൂർ ജയ് പി ഈശ്വർ എന്നിവരുടെ ലൈവ് ഷോകൾ കാപ്പാട് കടപ്പുറത്ത് നടന്നു. നിരവധി കാഴ്ചക്കാരാണ് ഈ പരിപാടികൾ ആസ്വദിച്ചത്.
2024 ജനുവരി 21ന് ഇൻ ആർട്ട് വേൾഡ് എന്ന സംഘടനയുടെ വാർഷിക മീറ്റിങ്ങും ലൈവ് സ്കെച്ച് സൈമൺ ബ്രിട്ടോ ഗാലറിയിൽ നടക്കുന്നു.
പരിപാടി കാലത്ത് 10 മണിക്ക് പ്രശസ്ത ചിത്രകാരൻ ശ്രീ മദനൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബുരാജ് നിർവഹിക്കും ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കും.
പ്രശസ്ത പാട്ടുകാരൻ അശ്വിനിദേവ് ഒരുക്കുന്ന പാട്ടും വരെയും എന്ന പരിപാടി ജനുവരി 19 വൈകിട്ട് 5 മണിക്ക് നടക്കും. 2024 ജനുവരി 31 വരെ നീളുന്ന പ്രദർശനത്തിൽ പ്രമുഖ ചിത്രകാരൻ ബി ടികെ അശോക് നയിക്കുന്ന ‘ഡേ വിത്ത് ബി ടി കെ’ എന്ന പേരിൽ ആർട്ട് ക്ലാസ് ഉണ്ടായിരിക്കുന്നതാണ് .നിരവധി പ്രവർത്തനങ്ങളിലൂടെ കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറി കലയുടെ സമഞ്ജ സമ്മേളനം ആകുന്നു.