KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിൽ 5 പുതിയ കെട്ടിടങ്ങൾ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ 30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഞ്ച് പ്രധാന കെട്ടിടങ്ങളുടെ ആദ്യഘട്ട പ്രവൃത്തി തുടങ്ങി. ലെവൽ വൺ ട്രോമാ കെയർ സെന്റർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ്, ആധുനിക മരുന്ന് സംഭരണശാല, ടിസിസിയിൽ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള വാർഡുകൾ, ആൺകുട്ടികൾക്കുള്ള ഹോസ്റ്റലുകൾ എന്നിവയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പാക്കാനുള്ളതാണ് ലെവൽ വൺ ട്രോമാ കെയർ സെന്റര്‍. എട്ടുകോടി രൂപ ചെലവില്‍ പിഎംഎസ്എസ്‌വൈ ബ്ലോക്കിന് പിൻവശത്തായാണ് നിര്‍മാണം. അഞ്ച് നിലകളിലുള്ള കെട്ടിടത്തിന്റെ രണ്ട് നിലകളാണ് ഒന്നാം ഘട്ടത്തിൽ. നാല് തിയേറ്ററുകളും ഐസിയുവും ഉൾപ്പെടെ ഇവിടെ സജീകരിക്കും.
Advertisements
ഡോ. മുഹമ്മദ് തൻവീറാണ് നോഡൽ ഓഫീസർ. 250 കുട്ടികൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒന്നാം ഘട്ടമാണ്  8.4 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നത്. ടിസിസിയിൽ അർബുദ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വാർഡുകൾക്ക്‌ 4 കോടി രൂപയാണ് ചെലവ്. ആറുകോടി ചെലവിൽ നിർമിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽസ് ലക്ചർ കോംപ്ലക്സിനുസമീപത്താണ്. 4 കോടി ചെലവിലുള്ള ആധുനിക മരുന്ന് സംഭരണകേന്ദ്രം മെഡിക്കൽ കോളേജ് സ്‌റ്റേഡിയത്തിന് സമീപത്താണ്.