കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിടിയിൽ
കോഴിക്കോട്: കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിടിയിൽ. 2018 ൽ ബേപ്പൂര് ഹൈസ്കൂളിന് സമീപം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവുമായി പിടിയിലായ അബ്ദുൽ മജീദ് എന്ന ബാബു മോൻ ഇരട്ടച്ചിറ ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം മുങ്ങുകയായിരുന്നു.

പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിന് ഭാഗമായി ഇന്ന് ബേപ്പൂർ എസ് ഐ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അതിസാഹസികമായി പിടികൂടുകയായിരുന്നു. മയക്കുമരു ന്ന് കേസ് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്



