നിർമ്മാണ തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: നിര്‍മ്മാണ തൊഴിലാളി യൂണിയന് (CITU) ഏരിയാ സമ്മേളനം ഗവ: ഐ ടി ഐ ഓഡിറ്റോറിയത്തില്‍ സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. മുകുന്ദന് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം പത്മനാഭന് അധ്യക്ഷത വഹിച്ചു.
കെ ദാസന് എംഎല്‍എ, നഗരസഭ ചെയർമാൻ അഡ്വ. കെ സത്യന്, വി. കെ. സിദ്ധാര്ഥന്, സി. അശ്വനീദേവ്, പി. കെ ഭരതന്, വി. എം. സിറാജ് എന്നിവര്‍ സംസാരിച്ചു. ജനുവരി 8ന് കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി – കര്‍ഷക ദ്രോഹനയത്തിനെതിരായി നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കാന്‍ സമ്മേളനം അഭ്യര്‍ഥിച്ചു. പുതിയ ഭാരവാഹികളായി എം. പത്മനാഭന് (പ്രസിഡന്റ്), എന്‍. കെ. ഭാസ്കരന്.(സെക്രട്ടറി), വി. എം. കുഞ്ഞിക്കണാരന്‍ (ഖജാന്‍ജി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

