കോവിഡ് ബാധിച്ച് യുവതി മരിച്ചു
കൊയിലാണ്ടി: കോവിഡ് ബാധിച്ച് യുവതി മരിച്ചു. പള്ളിക്കര ചിങ്ങപുരം മോച്ചേരി അർച്ചന (27) ആണ് മരണമടഞ്ഞത്. ഭർത്താവ് ഷിബിൻ (കൽപ്പത്തൂർ) മകൾ 7 ദിവസം പ്രായമായ പെൺകുട്ടി) കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രസവം കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയത്. പനി വന്നതിനെ തുടർന്ന് മേലടി ആശുപത്രിയിൽ കാണിക്കുകയും തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുകയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയിരുന്നു. രവീന്ദ്രൻ്റെയും, ബീനയുടെയും മകളാണ്. സഹോദരി ആതിര. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം വീട്ട് വളപ്പിൽ നടത്തി.