KOYILANDY DIARY

The Perfect News Portal

റെയില്‍വേ പ്ലാറ്റ്​ഫോമില്‍ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ശഖറാം

മുംബൈ: റെയില്‍വേ പ്ലാറ്റ്​ഫോമില്‍ വീണ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മയൂര്‍ ശഖറാം ഷെല്‍ക്കെക്ക്​ പാരിതോഷികവുമായി റെയില്‍വേ മന്ത്രാലയം. റെയില്‍വേ പെയിന്‍റ്​സ്​മാനായ മയൂര്‍ ഷെല്‍ക്കെക്ക്​ 50,000 രൂപയാണ്​ മന്ത്രാലയം സമ്മാനിച്ചത്​. ഷെല്‍ക്കെയുടെ ധൈര്യം, മനസാന്നിധ്യം എന്നിവയെക്കുറിച്ച്‌​ പ്രിന്‍സിപ്പല്‍ എക്​സിക്യൂട്ടീവ്​ ഡയറക്​ടര്‍, സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക്​ കത്തയക്കുകയും ചെയ്​തു.

ഏപ്രില്‍ 17ന്​ വംഗാനി റെയില്‍വേ സ്​റ്റേഷനിലാണ്​ സംഭവം. റെയില്‍വെ പ്ലാറ്റ്​ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകു​ന്നതിനിടെ കുട്ടി കാല്‍ തെറ്റി ട്രാക്കിലേക്ക്​ വീണുപോകുകയായിരുന്നു. കുതിച്ചു വരുന്ന എക്​സ്​പ്രസ്​ ട്രെയിന്‍, അലമുറയിട്ട്​ കരയുന്ന അമ്മക്കു മുന്നിലേക്ക്​ എവിടെ നിന്നോ ഒരു ദൈവദൂതനെപ്പോലെ ഷെല്‍ക്കെ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച്‌​ കുട്ടിയെ ട്രാക്കില്‍ നിന്ന്​ കോരിയെടുത്ത്​ പ്ലാറ്റ്​ഫോമിലേക്ക്​ വെച്ച ശേഷം കയറി രക്ഷപ്പെടുന്ന വിഡിയോ വൈറലായിരുന്നു. ബാംഗ്ലൂര്‍-മു​ ഉദ്യാന്‍ എക്​സ്​പ്രസിന്​ ഫ്ലാഗ്​ ഓഫ്​ ചെയ്യാനിരിക്കെയാണ്​ പോയിന്‍റ്​സ്​മാനായ മയൂര്‍ ഷെല്‍ക്കെ കുട്ടി റെയില്‍വെ ട്രാക്കിലേക്ക്​ വീഴുന്നത്​ കണ്ടത്​. കുട്ടി ട്രാക്കിലേക്ക്​ വീണതോടെ താന്‍ ഭയന്നു പോയെതന്ന്​ അന്ധയായ മാതാവ്​ സംഗീത പറഞ്ഞു.

താന്‍ തന്‍റെ ജോലി മാത്രമാണ്​ ചെയ്​തതെന്നായിരുന്നു​ ഇതേക്കുറിച്ച്‌​ 30കാരനായ ഷെല്‍ക്കയുടെ പ്രതികരണം. പുനെക്കടുത്താണ്​ മയൂര്‍ ഷെല്‍ക്കെയുടെ സ്വദേശം. 2016 മാര്‍ച്ചില്‍ റെയില്‍​െവയില്‍ ജോലിയില്‍ പ്രവേശിച്ചത്​. ബിരുദധാരിയായ മയൂര്‍ എട്ട്​ മാസത്തോളമായി വംഗാനി സ്​റ്റേഷനിലാണ്​ ജോലി ചെയ്യുന്നത്​. ഷെല്‍ക്കയുടെ ധീര പ്രവര്‍ത്തിയില്‍ നിരവധി പേര്‍​ ​അഭിനന്ദനവും സമ്മാനവുമായി എത്തിയിരുന്നു​. റെയില്‍വെ മന്ത്രി പീയുഷ്​​ ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌​ അഭിനന്ദനമറിയിച്ചിരുന്നു. ആനന്ദ്​ മഹീന്ദ്ര ബ്രാന്‍ഡ്​ ന്യൂ മഹീന്ദ്ര താന്‍ സമ്മാനിക്കുകയും ജാവ മോ​ട്ടോര്‍ സൈക്കിള്‍ പുതിയ വാഹനം സമ്മാനിക്കുമെന്ന്​ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *