സേവാഭാരതിക്ക് സഹായ നിധി സമർപ്പിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് അമ്പാടിയിൽ സി. കെ കൃഷ്ണൻ്റെ മകൾ അനുശ്രീയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ച് കൊയിലാണ്ടി സേവാഭാരതിക്ക് പാലിയേറ്റീവ് കെയർ സഹായ നിധി സമർപ്പിച്ചു. കൊയിലാണ്ടിയിൽ കിടപ്പു രോഗികൾക്കായുള്ള പരിചരണത്തിൽ സേവാഭാരതി പാലിയേറ്റീവ് കെയർ സ്തുത്യഹർമായ സേവനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സെക്രട്ടറി രജി കെ.എം സേവാനിധി ഏറ്റുവാങ്ങി.