KOYILANDY DIARY

The Perfect News Portal

മദ്യ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: പാറശാലയില്‍ മദ്യ ലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാന്‍വിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.

ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി മദ്യപിച്ചെത്തി മീനയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി മര്‍ദനം സഹിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ മീനയെ ഷാജി പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പാറശാല പൊലീസില്‍ ഇയാള്‍ കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *