KOYILANDY DIARY

The Perfect News Portal

റോട്ടറി ക്ലബ്ബ് സൗജന്യ കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി : കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏപ്രിൽ 19, 20 തിയ്യതികളിൽ കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൽ സൗജന്യ കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് സംഘടിപ്പിക്കാൻ റോട്ടരി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തീരുമാനം. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സംയുക്തഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ നടത്തുന്ന ക്യാമ്പിൽ 45 വയസ്സിന് മുകളിൽ പ്രായമുള്ള പൊതുജനങ്ങൾക്ക് വാക്‌സിൻ സ്വീകരിക്കാവുന്നതാണെന്ന് കൊയിലാണ്ടി റോട്ടറി ക്ലബ്ബ്‌ പ്രസിഡണ്ട് മേജർ ശിവദാസൻ (റിട്ട) പറഞ്ഞു.

വാക്‌സിൻ സ്വീകരിക്കാൻ വരുന്നവർ ആധാർ കാർഡ് കൊണ്ടു വരണം. ഇന്ത്യയിൽ കോവിഡ് പ്രതിരോധിക്കുന്നതിന് റോട്ടറി ക്ലബ്ബ് നടത്തിവരുന്ന സൗജന്യ കോവിഡ് വാക്‌സിനേഷൻ വിതരണ പദ്ധതിയുടെ ഭാഗമായാണ് കൊയിലാണ്ടി റോട്ടറി ക്ലബ്‌ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്  സുധീർ 9447543747 (പ്രൊജക്റ്റ്‌ കോർഡിനേറ്റർ ), മേജർ ശിവദാസൻ (റിട്ട) 938750086, മനോജ്‌ എം കെ 9946052963, ജൈജു ആർ ബാബു 9447463015 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *