KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം: കൊയിലാണ്ടിയും കടുത്ത നിയന്ത്രണത്തിലേക്ക്

കൊയിലാണ്ടി: കോവിഡ് വ്യാപനം, കൊയിലാണ്ടി കടുത്ത നിയന്ത്രണത്തിലേക്ക്. കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കുന്നതിന് നഗരത്തിൽ കടുത്ത നിയന്ത്രണങ്ങൾ നടത്തുന്നതിനും വാക്സിനേഷൻ പൂർണ്ണതയിലെത്തിക്കുന്നതിനും ഇന്ന് ചേർന്ന നഗരസഭ തല ആർ.ആർ.ടി. യോഗവും, തുടർന്ന് നടന്ന സർവ്വകക്ഷി, വ്യാപര, സന്നദ്ധ സംഘടന, മത സ്ഥാപന പ്രതിനിധികളുടെ യോഗവും തീരുമാനിച്ചു.

വാർഡ് തല ആർ. ആർ.ടി. യോഗങ്ങൾ 3 ദിവസത്തിനകം പൂർത്തിയാക്കും. സാമൂഹിക അകലം പാലിക്കുന്നതിന് മുൻസിപ്പൽതല നിരീക്ഷണ സമിതിയുടെ പ്രവർത്തനം സജീവമാക്കും. ഏപ്രിൽ 21 മുതൽ 24 വരെ ടൗൺ ഹാളിൽ വെച്ചും, തുടർന്ന് പ്രാദേശികമായും വാക്സിനേഷൻ ക്യാമ്പുകൾ  നടത്താനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കർ ഓഫീസർ പ്രമോദ് കുമാർ പി.പി, ഡോ. സുരേഷ് ടി, താലൂക്കാശുപത്രി സൂപ്രണ്ട് പ്രതിഭ, വിവിധ സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാന്മാർ, കൌൺസിൽ പാർട്ടി ലീഡർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ, ഫയർ ആൻ്റ് പോലീസ് ഓഫീസർമാർ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *