KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം. കാലത്ത് തുടങ്ങുന്ന ഗതാഗത തടസ്സം രാത്രിയിലും തുടരുന്നതും പതിവാണ്. മണിക്കൂറുകളാണ് കൊയിലാണ്ടി നഗരം കടക്കാൻ വാഹനങ്ങൾ സമയം എടുക്കുന്നത്. ഗതാഗത കുരുക്ക് രൂക്ഷമാവുമ്പോൾ വാഹനങ്ങൾ മൂന്നുവരിയായും, നാലുവരിയായുമാണ് കടന്നു പോവുന്നത്. ഇത്‌  കുരുക്ക് ഒന്നുകൂടി മുറുകാൻ മാത്രമെ ഉപകരിക്കുകയുള്ളൂ. ഗതാഗത കുരുക്കിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ആംബുലൻസുകളാണ്. ഹോൺ അടിച്ച് വരുന്ന ആംബുലൻസുകൾ പോലും കുരുക്കിൽ പെടുന്നത് കൊയിലാണ്ടിയിൽ പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *