KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയിലെ 24-ാം വാർഡ് കണ്ടെയിൻ മെന്റ് സോണായി പ്രഖ്യാപിച്ചു


കൊയിലാണ്ടി നഗരസഭയിലെ 24-ാം വാർഡ് കണ്ടെയിൻ മെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വലിയ തോതിൽ വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ജല്ലാ കലക്ടറാണ് മരുതൂർ 24-ാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇന്ന് മാത്രം 13 കേസുകളാണ് പുതുതായി വന്നത്. അഞ്ച് ദിവസത്തിനുള്ളിൽ 37 ഓളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താലൂക്കാശുപത്രിയിൽ നടന്ന ആർ.ടി.പി.സി.ആർ പരിശോധനയിലും മറ്റ് സ്വകാര്യ ലാബുകളിലും നടന്ന പരിശോധനയിലാണ് ഇത്രയേറെ കോവിഡ് രോഗികളെ കണ്ടെത്തിയിട്ടുള്ളത്. നൂറിലധികം പേർക്ക് പ്രൈമറി കോണ്ടാക്ട് ഉണ്ടെന്നാണ് അറിയുന്നത്.

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധയും, വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും ആവശ്യപ്പെട്ടു. നഗരസഭയിലെ വിവിധ വാർഡുകളിലായി ഇന്ന് 60 ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരസഭയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ചെയർപേഴ്‌സണും വൈസ് ചെയർമാനും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *