KOYILANDY DIARY

The Perfect News Portal

മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി

കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. മുരുകനെ വധിക്കാന് ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില് ഭീഷണി മുഴക്കിയിട്ടുള്ളത്. ഏറെ ഹിറ്റായ ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. സംഭവത്തില് മുരുകന് പരാതി നല്കി.

‘ജ് നല്ല മനുശനാകാന് നോക്ക് ‘ എന്ന നാടകത്തിന്റെ രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘ചോപ്പ്’ എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ‘മനുഷ്യനാകണം’ എന്ന ഗാനം. ‘മനുഷ്യനാകണം, മനുഷ്യനാകണം, ഉയര്ച്ചതാഴ്ചകള്ക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങള് പേരിടുന്നു, അതാണ് മാര്ക്സിസം ‘ എന്ന വരികളുള്ള ഈ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *