KOYILANDY DIARY

The Perfect News Portal

രണ്ടാമത് കേരള ജു- ജീട്സു ചാമ്പ്യൻഷിപ്പിൽ വിജയികളായി

കോഴിക്കോട് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന രണ്ടാമത് കേരള ജു- ജീട്സു ചാമ്പ്യൻഷിപ്പിൽ യോഷിക്കാൻ വിദ്യാർത്ഥികൾ വിജയികളായി. ഈ മാസം കോഴിക്കോട് യൂണിവേർസിറ്റി ഇൻ്റോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന ജു- ജിട്സു ചാമ്പ്യൻ ഷിപ്പിലാണ് കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി പത്തൊൻപതോളം മെഡലുകൾ യോഷിക്കാൻ വിദ്യാർത്ഥികൾ നേടിയത്. യോഷിക്കാൻ അക്കാഡമിയുടെ കീഴിൽ ജില്ലയിൽ വിവിധ ഇടങ്ങളിലായി നിരവധി ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നുണ്ട്, ഞങ്ങളുടെ അടുത്തു വരുന്ന കുട്ടികളെ മത്സര ബുദ്ധിയോടു കൂടി വളർത്തുന്നതിലുപരി  സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പൗരൻമാരായി വളർത്തുകയാണ് യോഷിക്ക അക്കാദമി. ഷൈജേഷ് പയ്യോളിയാണ് യോഷിക്കാൻ അക്കാഡമിയുടെ സ്ഥാപകനും മുഖ്യ പരിശീലകനും.

ലോക്ക് ഡൗൺ കാലത്ത് രാജ്യം നിശ്ചലമായപ്പോൾ യോഷിക്കാൻ മാർഷ്യൽ ആർട്സ് അക്കാഡമിയിലെ മുഖ്യ പരിശീലകനായ ഷൈജേഷിനും മറ്റ് സഹപ്രവർത്തകർക്കും തീരെ വിശ്രമമില്ലായിരുന്നു. അതുവരെ കൃത്യമായി പരിശീലിച്ച വിദ്യാർത്ഥികൾ പെട്ടെന്ന് പരിശീലനം നിർത്തേണ്ടി വന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ, എങ്കിലും തളരാതെ മറ്റു സഹ പരിശീലകരുമായി ആലോചിച്ച് കുട്ടികൾക്ക് വേണ്ടി ഒരു ഓൺ ലൈൻ വ്യായാമ പരിശീന പരിപാടി തുടങ്ങി. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും അതിന്റെ ഭാഗമായി, പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകി.

കോവിഡ് പോരാളികൾക്ക് അഭിനന്ദനമറിയിച്ച് കൊണ്ട് അക്കാഡമിയിലെ വിദ്യാർത്ഥികളെ ഓൺലൈൻ വഴി കോർത്തിണക്കി ചെയ്ത വീഡിയോ നിരവധി പേരാണ് ഫേസ്ബുക്കിലും മറ്റും കണ്ടത് , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകുകയുണ്ടായി, നിരവധി  ദേശീയ . അന്തർദേശീയ താരങ്ങളെ വാർത്തെടുക്കാനും ഈ അക്കാഡമിയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ഷൈജേഷ് പയ്യോളി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *