KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥിയുടെ മരണം: കൊലപാതകമെന്ന് സൂചന

കോഴിക്കോട്: നാദാപുരത്ത് വിദ്യാര്‍ത്ഥിയായ പതിനാറുകാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഈ കേസ് കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിരിക്കുകയാണ്. നേരത്തെ പോലീസ് അന്വേഷിച്ചപ്പോള്‍ ആത്മഹത്യയാണെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസാണിത്. അതിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. നാദാപുരം നരിക്കോട്ടേരി സ്വദേശി അസീസാണ് മരിച്ചത്. അസീസിനെ സഹോദരന്‍ കഴുത്തില്‍ പിടിച്ച്‌ ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പുറത്തുവന്നത്.

മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാണ്. ഈ കുട്ടി കൊല്ലപ്പെടുന്നതിന് മുമ്ബ് സുഹൃത്തുക്കളെ വിളിച്ച്‌ വീട്ടില്‍ കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അസീസ് കൊല്ലപ്പെടുന്നത്. രണ്ടാനമ്മയില്‍ നിന്നും കടുത്ത പീഡനമാണ് അസീസിന് നേരിടേണ്ടി വന്നതെന്നാണ് കരുതുന്നത്. നേരത്തെ പ്രതിഷേധം ശക്തമായപ്പോള്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആത്മഹത്യ തന്നെയെന്ന് അവരും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നു.

ഇതിനെയെല്ലാം തള്ളുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍. 2020 മെയ് 17നാണ് അസീസ് മരിച്ചത്. അതേസമയം ദൃശ്യം പുറത്തുവന്നതോടെ നാട്ടുകാര്‍ രാത്രിയോടെ ഈ വീട് വളഞ്ഞിരുന്നു. അതേസമയം അസീസിനെ മര്‍ദിച്ച സഹോദരന്‍ ഇപ്പോള്‍ വിദേശത്താണ് ഉള്ളത്. വീട്ടുകാരില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ച പറ്റിയെന്നാണ് വ്യക്തമാകുന്നത്. നാദാപുരത്തെ ടാക്‌സ് ഡ്രൈവര്‍ അഷ്‌റഫിന്റെ മകനാണ് അബ്ദുള്‍ അസീസ്. വിദ്യാര്‍ത്ഥിയുടെ മാതാവിന്റെ ബന്ധുക്കള്‍ ഈ മരണം കൊലപാതകമാണെന്ന് നേരത്തെ സംശയം ഉന്നയിച്ചിരുന്നു.

Advertisements

നേരത്തെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. പോലീസ് അന്വേഷണത്തില്‍ യാതൊരു തെളിവും ലഭിച്ചിരുന്നില്ല. ഈ ദൃശ്യങ്ങള്‍ മരണത്തിന് തൊട്ടുമുമ്ബുള്ളതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. വീഡിയോ പകര്‍ത്തില്‍ വീട്ടിലുള്ള മറ്റാരോ ആണെന്നാണ് വിലയിരുത്തല്‍. അസീസിനെ സഹോദരന്‍ വീട്ടിലുള്ള മറ്റുള്ളവരുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. നേരത്തെ ഫാനില്‍ ഒരു ലൂങ്കിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. പകല്‍ സമയത്തായിരുന്നു സംഭവം. വീട്ടില്‍ വേറെയും ആളുകള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആത്മഹത്യാ വാദം നാട്ടുകാര്‍ തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *