KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരിക്കുന്ന കാ​റി​ന് തീ​പി​ടി​ച്ചു

ക​ട്ട​പ്പ​ന: ഇ​ടു​ക്കി റോ​ഡി​ല്‍ വാ​ഴ​വ​ര​ക്ക് സ​മീ​പം ഓടിക്കൊണ്ടിരിക്കുന്ന കാ​റി​ന് തീ​പി​ടി​ച്ചു. തിരുവല്ല സ്വദേശി മാ​ത്യു പി. ​ജോ​സ​ഫിൻ്റെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. മാ​ത്യു​വും ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ക്കം അഞ്ചു​പേ​രാ​ണ് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​റി​നു തീ​പി​ടി​ച്ച​ത് മ​റ്റു​വാ​ഹ​ന യാ​ത്ര​ക്കാ​രാ​ണ് ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​ത്. വാ​ഹ​നം നി​ര്‍​ത്തി യാ​ത്ര​ക്കാ​ര്‍ പു​റ​ത്തി​റ​ങ്ങു​മ്പോ ഴേ​ക്കും തീ​പ​ട​ര്‍​ന്നു ക​ഴി​ഞ്ഞി​രു​ന്നു. ഇ​വ​ര്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ വൈ​കി​യി​രു​ന്നെ​ങ്കി​ല്‍ വ​ന്‍ അ​പ​ക​ടം ഉ​ണ്ടാ​യേ​നെ. സ്ഥ​ല​ത്തെ​ത്തി​യ ക​ട്ട​പ്പ​ന അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന്​ തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും വാ​ഹ​നം പൂ​ര്‍​ണ​മാ​യും ക​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *